General

അധികാരികളുടെ അവഗണന തുടര്‍ക്കഥ! ഒടുവില്‍ റോഡ് നന്നാക്കി നാട്ടുകാര്‍

ഈരാറ്റുപേട്ട; നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ഒടുവിലും അധികാരികള്‍ നിസംഗത തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. ഒടുവില്‍ അധികാരികള്‍ കയ്യൊഴിഞ്ഞ ആരോലി കവല – വിലങ്ങുപാറ റോഡിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ ശാപമോക്ഷം.

ഏറെ നാളായി തകര്‍ന്നുകിടക്കുന്ന ആരോലി കവല -വിലങ്ങുപാറ റോഡ് നാട്ടുകാരുടെ ശ്രമഫലമായി ഗതാഗത യോഗ്യമാക്കി. തീര്‍ത്തും തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ആരോലികവലയില്‍ നിന്നും വിലങ്ങുപാറയിലേക്കുള്ള റോഡ് വളരെ നാളായി ഗതാഗത യോഗ്യമല്ലായിരുന്നു. നാട്ടുകാര്‍ അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

പ്രദേശത്തെ ഭാവന പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടിലെ മറ്റു പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് റോഡിലെ കുഴികള്‍ നികത്തി താത്കാലികമായി ഗതാഗതയോഗ്യമാക്കിയത്. ഇതു കണ്ടിട്ടെങ്കിലും അധികാരികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സമീപവാസികളും.

Leave a Reply

Your email address will not be published. Required fields are marked *