General

അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ പ്രസംഗകളരി സംഘടിപ്പിച്ചു

അരീക്കര സെന്റ് റോക്കീസ് യൂ പി സ്കൂളിൽ പ്രസംഗകളരി സംഘടിപ്പിച്ചു. അരീക്കര സ്കൂൾ മാനേജർ ഫാ സ്റ്റാനി എടത്തിപറമ്പിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അരീക്കര വാർഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു.

പ്രസംഗകളരി എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ജിബിമോൾ മാത്യു,പി ടി എ പ്രസിഡന്റ്‌ സിജോ ജെയിംസ്, എം പി ടി എ പ്രസിഡന്റ്‌ രെഞ്ചു ജോയ്, കുമാരി തെരേസ പീറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഏത് പ്രായത്തിലും ആർക്കും പരിശ്രമത്തിലൂടെ സ്വയത്തമാക്കാൻ സാധിക്കുന്ന കല ആണ് പ്രസംഗം എന്നും സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രസംഗകല യിലൂടെ ഒരു വ്യക്തിക്ക് ആധിപത്യം സ്ഥാപിക്കാൻ സാധിക്കും എന്നും സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോണിസ് പി സ്റ്റീഫൻ പറഞ്ഞു.

സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന്‌ വേണ്ടി വിവിധങ്ങളായ പരിപാടികളാണ് അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *