Blog

കുന്നോന്നിയിലെത്തിയ ആൻ്റോ ആൻ്റണിയെ സ്വീകരിയ്ക്കാൻ വിഷുക്കണി പൂക്കളുമായി കുരുന്നുകൾ

കുന്നോന്നി : സ്വീകരണത്തിന് കൊഴുപ്പേകാൻ നാസിക്ക് ടോളുമായി കുന്നോന്നിയുടെ പ്രിയതാരങ്ങൾ. കോരി ച്ചൊരിയുന്ന മഴയത്തും യു. ഡി. എഫ് സാരഥി ആൻ്റോ ആൻ്റണിയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി കുന്നോന്നി നിവാസികൾ.

ഏറെ വൈകിയെത്തിയ ആൻ്റോ ആൻ്റണിയെ വിഷുക്കണി പൂക്കളുമായി സ്വീകരിയ്ക്കാൻ കുരുന്നുകളായ അഭിനയായും തംബുരുവുമെത്തി. മറ്റൊരു കൊച്ചു മിടുക്കനായ ഐവിൻ ഷാജി മുത്തം നല്കിയാണ് ആൻ്റോ ആൻ്റണിയെ സ്വീകരിച്ചത്.

സ്വീകരണത്തിൽ വിൽസൻ്റെയും സിൻസൻ്റെയും നേതൃത്വത്തിലുള്ള നാസിക്ക് ടോൾ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *