General

മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ക്ലാസ്

വൈക്കം ലിസിയക്സ് സ്കൂളിലെ എൻസിസി ദശ ദിന ക്യാമ്പിന്റെ എട്ടാം ദിനമായ ഇന്ന് രാവിലെ ആന്റി ഡ്രഗ് അബുസിന്റെ ബോധവൽക്കരണ ക്ലാസ് പ്രിവന്റിംഗ് ഓഫീസർ ദീപേഷിന്റെ നേതൃത്വത്തിൽ നടത്തപ്പെടുകയുണ്ടായി.

തുടർന്ന് എറണാകുളം ഗ്രൂപ്പ് കമാൻഡർ കമഡോർ സൈമൺ മത്തായി ക്യാമ്പ് സന്ദർശിച്ചു. വൺ കേരള ഗേൾസ് ഇൻഡിപെൻഡൻഡ് കമ്പനി കമാൻഡിങ് ഓഫീസർ ലെഫ്റ്റ് നെന്റ് കേണൽ അജയ് മേനോൻ, സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ, സ്കൂൾ പ്രിൻസിപ്പൽ മിസ്സസ് ഷൈനി ആനിമോൻ, അസോസിയേറ്റ് എൻസിസി ഓഫീസേഴ്സ്, ഗേൾസ് ക്യാഡറ്റ് ഇൻസ്ട്രക്ടർ, ജെ സി ഓ, പി ഐ സ്റ്റാഫ്‌, സിവിലിയൻ സ്റ്റാഫ്‌, എന്നിവർ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി 500 അധികം കേഡറ്റുകൾ ക്യാമ്പ് ചെയ്തു വരുന്നു. മെയ് 12ന് ആരംഭിച്ച ക്യാമ്പ് മെയ് 21 സമാപിക്കും. ഡ്രിൽ,ആയുധ പരിശീലനം,വ്യക്തിത്വ ശുചിത്വം, റോഡ് സുരക്ഷ,,ഫയർ ആൻഡ് റെസ്ക്യൂ , മാപ്പ് റീഡിങ്, ഹെൽത്ത് അവയർനസ് ക്ലാസ്സ്‌, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു.

അസോസിയേറ്റ് എൻ സി സി ഓഫീസർ സോഫി സാബു ചക്കനാട്ട്, ക്യാമ്പ് കമാൻഡന്റ് ഷൈമ കുട്ടപ്പൻ, ദീപ, സജിത, മഞ്ജു, അജിത, മായ, അശ്വതി, ശ്രീജമോൾ എന്നിവരും ക്യാമ്പിൽ സന്നിഹിതരാണ്. വൈക്കം താലൂക് ഹോസ്പിറ്റലിന്റെ മെഡിക്കൽ സേവനം ദിവസേന നാലു മണിക്കൂർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *