General

ലഹരി വിരുദ്ധ ബോധവൽക്കരണവും വ്യക്തത്വ വികസനത്തെപ്പറ്റി മോട്ടിവേഷൻ ക്ളാസും നടത്തപ്പെട്ടു

ലയൺസ് ക്ലബ് സീതത്തോട് ഹോളി വാലിയുടെ നേതൃത്വത്തിൽ സീതത്തോട് കെ രാമപണിയ്ക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണവും വ്യക്തത്വ വികസനത്തെപ്പറ്റിയും മോട്ടിവേഷൻ ക്ളാസും നടത്തപ്പെട്ടു.

ക്ലബ് പ്രസിഡന്റ് ക്യാപ്റ്റൻ തോമസ് സി റ്റി (റിട്ട.) അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീ. ശ്രീരാജു് സി ആർ ഉദ്ഘാടനം ചെയ്തു. മൂഴിയാർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഉദയകുമാർ എസ് ക്ളാസ് നയിച്ചു.

ലയൺ വിശ്വനാഥൻ എൻ ഏവരെയും സ്വാഗതം ചെയ്തു. MJF Ln കനകപ്പൻ റ്റി. ലയൺ സലികുമാർ എന്നിവർ നേതൃത്വം നൽകി. കുമാരി ഐഷ ക്ളാസിനെപ്പറ്റി അഭിപ്രായം അറിയിച്ചുകൊണ്ട് ഏവർക്കും നന്ദി പറഞ്ഞു. ദേശീയഗാനം പാടി പ്രോഗ്രാം പര്യവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *