മേലുകാവുമറ്റം: ഈറ്റയ്ക്കക്കുന്നേൽ തോമസ് തോമസ് (65) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: വണ്ണപ്പുറം ഇളംതുരുത്തിയിൽ ലിസി തോമസ്. മക്കൾ: തോമസുകുട്ടി (സെന്റ് പോൾസ് ഹൈസ്കൂൾ വലിയകുമാരമംഗലം), ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ (സഹവികാരി സെന്റ് തോമസ് കത്തീഡ്രൽ പാലാ), മേരിക്കുഞ്ഞ്. മരുമക്കൾ: ലിന്റോ മാത്യു കുരിശുംമൂട്ടിൽ (അറക്കുളം), അനീറ്റ തച്ചാപറമ്പത്ത് (ഇരട്ടയാർ).
മീനച്ചിൽ : കരിക്കിലേട്ട് ജോസഫ് മാത്യു (പാപ്പച്ചൻ -85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2/ 09/ 2024) വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പാലാക്കാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭൗതിക ശരീരം നാളെ രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
പൂഞ്ഞാർ: പനച്ചികപ്പാറ പനച്ചിക്കൽ പരേതനായ ജയിംസിന്റെ ഭാര്യ തങ്കമ്മ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കുണിഞ്ഞി ചെമ്പാരിയിൽ കുടുംബാംഗമാണ്.