രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നു.
17 .09 2025 ബുധൻ 11 ന് നടക്കുന്ന ഡിമെൻഷ്യ അവബോധന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും.അൽഷിമേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന മെമ്മറി വോക്ക് പാലാ ഡി വൈ എസ് പി ശ്രീ കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും.
വിശ്വാസ് ഫുഡ് പ്രോഡക്റ്റ് മാനേജിങ് ഡയറക്ടർ ശ്രീ സോണി മാത്യു ഉദ്ഘാടനം നിർവഹിക്കും. റവ. ഫാ. ജോവാനി കുറുവാച്ചിറ, ശ്രീ മനോജ് സി. ജോർജ്, ശ്രീ സിജു തോമസ് എന്നിവർ ആശംസ അർപ്പിക്കും.