Kottayam

വന്യജീവി ആക്രമണം; സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണം: ജോസ് കെ.മാണി

കോട്ടയം: വിലപ്പെട്ട മനുഷ്യജീവനുകള്‍ ഓരോ ദിവസവും വന്യജീവി ആക്രമണത്തില്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സാമൂഹികാവസ്ഥ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പരിഹാരത്തിന് അടിയന്തിര ശ്രമം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു.

ഇതിന് മുന്നോടിയായി ഒരു സര്‍വ്വകക്ഷിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം. കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ ഈ സാമൂഹ്യപ്രശ്‌നത്തിന്റെ പരിഹാരത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ക്ക് അതീതമായി എല്ലാവരും ഒരുമിച്ച് അണിനിരക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *