Kottayam

പണരഹിത ആരോഗ്യ ഇൻഷുറൻസ് ചികിത്സാ പദ്ധതി അട്ടിമറിക്കുവാനുള്ള ശ്രമത്തിന് തടയിടുക : ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജൻസ് അസോസിയേഷൻ

കോട്ടയം :മെഡിക്കൽ ഇൻഷുറൻസുള്ള എല്ലാ പൗരന്മാർക്കും പണരഹിത ആരോഗ്യ ഇൻഷുറൻസ് ചികിത്സാ സൗകര്യം രാജ്യത്തെ മുഴുവൻ ആശുപത്രികളിലും ലഭ്യമാക്കണമെന്നുള്ള ഐ ആർ ഡി എ ഐ യുടെ ഉത്തരവ് നടപ്പാക്കാൻ വിമുഖത കാട്ടുന്ന ചില ഇൻഷുറൻസ് കമ്പനികളെയും, ആശുപത്രി ലോബിയെയും ശക്തമായി നിയന്ത്രിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജൻറ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആതുരസേവനരംഗത്ത് പൊതു ജനത്തിന് വളരെയറെ ആശ്വാസം നൽകുന്ന ഇത്തരം പദ്ധതികളെ തകർക്കുന്ന വൻലോബികളുടെ നീചനിലപാടുകൾ സാമൂഹ്യ നീതിക്ക് നിരക്കാത്തതാണെന്നും പ്രമേയം കൂട്ടിച്ചേർത്തു ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ സമ്മേളനം ഉത്ഘാടനം ചെയ്തു,ജില്ലാ ജനറൽ കൺവീനർ മനോഹ് വി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചെയർമാൻ എം യൂ തോമസ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന ജനറൽ കൺവീനർ റോയ് ജോൺ സംഘടനാ റിപ്പോർട്ടും, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം വർഗ്ഗീസ് രാജു തിരഞ്ഞെടുപ്പ് ചുമതലയും നിർവഹിച്ചു.

വിൻസെന്റ് ഈഗ്നെഷ്യസ്, വർദ്ധനൻ പുളിക്കൽ, സുരേഷ് കുമാർ, ഡിക്സൺ പങ്കെത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജില്ലാ പ്രസിഡൻ്റ് മനോഹ് വി സ്റ്റീഫൻ, ജില്ലാ സെക്രട്ടറി രതീഷ് കുമാർ പി എസ്, വൈസ് പ്രസിഡന്റ് പ്രശാന്ത് മോഹൻ, ട്രഷറർ സിബി കെ വർക്കി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *