പനച്ചികപ്പാറ: വർഷങ്ങളോളം സ്കൂൾ കെട്ടിടം പൊളിച്ചിട്ട് കുട്ടികളെയും അധ്യാപകരെയും ദ്രോഹിച്ച ശേഷം പുതിയ കെട്ടിടം പണിതീർത്തിട്ട് മാസങ്ങളായി, കുട്ടികൾക്ക് തുറന്നു കൊടുത്ത് പ്രവർത്തനം ആരംഭിക്കാതെ ഇനിയും ദ്രോഹം തുടരുന്നത് ആരോടുള്ള പക തീർക്കാനാണെന്ന് എ ഐ എസ് എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ചോദിക്കുന്നു.
250ന് മേൽ കുട്ടികളും 125 വർഷങ്ങളുടെ പഴക്കവും പാരമ്പര്യവും ഉള്ള പൂഞ്ഞാർ പഞ്ചായത്തിലെ ഏക ലോവർ പ്രൈമറി സ്കൂളിന്റെ 125ആം വാർഷികം ആഘോഷിക്കാൻ പോകുന്നു എന്നറിയുന്നു എന്നാൽ അവിടുത്തെ കുട്ടികളും അധ്യാപകരും അനുഭവിക്കുന്ന ദുരിതങ്ങൾ ആരെങ്കിലും കാണുന്നുണ്ടോ? അന്വേഷിക്കുന്നുണ്ടോ?

അധികാരികളും ജനപ്രതിനിധികളും ജനങ്ങളും ഇത്ര ക്രൂരന്മാരും സ്വാർത്ഥമതികളും ആകരുത് പൊളിച്ച് സകലതും വിറ്റിട്ട് വർഷങ്ങൾക്ക് ശേഷം സ്കൂൾ കെട്ടിടം പണി തുടങ്ങുന്നതിനുവേണ്ടി നടന്ന പ്രക്ഷോഭ പ്രചാരണങ്ങൾ ഒന്നും ജനങ്ങളും നാടും ബന്ധപ്പെട്ടവരും മറക്കണ്ട.
അടിയന്തിരമായി പനിച്ചികപ്പാറ ഗവൺമെന്റ് എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം തുറന്നു കുട്ടികൾക്ക് ഇരുന്നു പഠിക്കാൻ അവസരം ഒരുക്കണമെന്ന് എ ഐ എസ് എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു