കാഞ്ഞിരപ്പള്ളി : പനച്ചേപള്ളി മുക്കാടൻ ബിനോജ് ജെയിംസ് (കെ.എസ്.ആർ.ടി.സി – പൊൻകുന്നം) ൻ്റെ മകൾ ആഗ്നസ് ആൻ ബിനോജ്(13) (കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ നാളെ ( 28 -4 – 25 ) തിങ്കളാഴ്ച രാവിലെ ഒൻപതിന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിൽ സംസ്കരിക്കും.
മാതാവ് സോണിയ ഫിലിപ്പ് (കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് എച്ച്.എസ്.എസ് അധ്യാപിക) താഴത്തുവടകര പതാപറമ്പിൽ കുടുംബാംഗം. സഹോദരൻ അതുൽ ജയിംസ് ബിനോജ് . മൃതദേഹം ഇന്ന് (27-4-25) ഞായർ വൈകിട്ട് നാലിന് ഭവനത്തിൽ എത്തിക്കും.