Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് പെയിൻ ക്ലിനിക്ക് ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സ്‌ട്രൈക്കർ മൾട്ടിജെൻ-2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സ്ഥാപിച്ചിരിക്കുന്നത്.

ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെ‍ഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു.

നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് ഉൾപ്പെടെ ദീർഘകാലമായി തുടരുന്ന വേദനകൾക്കുള്ള ചികിത്സ സെന്ററിലൂടെ ലഭ്യമാകും. വിട്ടുമാറാത്ത വേദനയ്ക്ക് കാരണമായ നാഡികളിൽ താപമോ പൾസ് എനർജിയോ നൽകി ഏറ്റവും വേ​ഗത്തിൽ വേദനയ്ക്ക് പരിഹാരം കാണാവുന്ന ചികിത്സയാണ് ലഭ്യമാകുക.

നട്ടെല്ല്, നാഡി തകരാറുകൾ മൂലമുള്ള വേദന, സന്ധി, പേശി വേദന, തലവേദന, കാൻസർ സംബന്ധമായ വേദനകൾ, മറ്റ് വിവിധ രോ​ഗങ്ങൾ മൂലമുള്ള വേദനകൾക്കും പെയിൻ സെന്ററിലൂടെ പരിഹാരം കാണാൻ സാധിക്കും.

ടാർജറ്റഡ് സ്പൈൻ ഇൻർവെൻഷൻസ്, ജോയിന്റ് പ്രിസർവേഷൻ തെറാപ്പികൾ, അഡ്വാൻസ്ഡ് പെയിൻ മോഡുലേഷൻ, മൈ​ഗ്രേയ്നുള്ള ബോട്ടാക്സ്, ഇൻട്രാതെക്കൽ ​​​​​​​​ഡ്ര​ഗ് ഡെലിവറി സിസ്റ്റംസ്, ഡ്രൈ നീഡിം​ഗ് ആൻഡ് ട്രി​ഗർ പോയിന്റ് തെറാപ്പി തുടങ്ങിയവയും സെന്ററിലൂടെ ലഭ്യമാകുന്ന ചികിത്സകളാണ്.

8 ആഴ്ചയിൽ അധികമായി നീണ്ടു നിൽക്കുന്ന വേദന അനുഭവപ്പെടുന്നവർ, നടക്കുക, കുനിയുക, ദൈനംദിന ജോലി എന്നിവ ചെയ്യുമ്പോൾ വേദന ഉണ്ടാകുക, ഫിസിയോതെറാപ്പി ചെയ്തിട്ടും കുറായത്ത വേദന ഉള്ളവർ, നട്ടെല്ല് അല്ലെങ്കിൽ സന്ധി ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെടുന്നവർ, തുടർ‌ച്ചയായി മൈ​ഗ്രേയ്ൻ അനുഭവപ്പെടുന്നവർ എന്നിവർക്കു പെയിൻ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം.

ചടങ്ങില്‍ ഹോസ്പിറ്റൽ സിഇഒ റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന്‍ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ, ഡോ. അൽക്ക എലിസബത്ത് ജേക്കബ്,വിവിധ വിഭാഗങ്ങളിലെ മേധാവികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *