Pala

വർഗ്ഗീയ പ്രചാരണം; ഷോൺ ജോർജ് പരാതി നൽകി

പാലാ: എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ചിത്രം ഫോട്ടോഷോപ്പ് നടത്തി പ്രചരിപ്പിച്ച സംഭവത്തിൽ ഷോൺ തിരഞ്ഞെടുപ്പ് കമ്മീഷന് ഓൺലൈനിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ കൊട്ടികലാശത്തിൽ സ്ഥാനാർത്ഥി ആയ ഷോൺ കയറിയ ക്രെയിൻ പാലാ അമലോത്ഭവ കപ്പേളയുടെ (ജൂബിലി കപ്പേള) മുകളിൽ വരുന്ന തരത്തിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ക്രത്രിമമായി നിർമ്മിച്ച് വർഗ്ഗീയ ധ്രൂവീകരണം നടത്തണമെന്ന ഉദേശത്താൽ പ്രചരിച്ച സംഭവത്തിലാണ് പരാതി.

കുരിശുപള്ളി മാതാവിനെയും കുരിശുപള്ളിയേയും ഷോൺ മോശമാക്കി എന്ന തരത്തിൽ വൃത്തികെട്ടെ പ്രചാരണമാണ് കേരളാകോൺഗ്രസ് മാണി വിഭാഗവും യൂഡിഎഫും പ്രചരിപ്പിച്ചത്.

പരാജയ ഭീതിയെ തുടർന്നാണ് ഇടത് വലത് മുന്നണികൾ ഇത്തരം ചീഞ്ഞ രാഷ്‌ട്രീയം നടത്തുന്നത്. വ്യക്തി വിദ്വേഷവും മതസ്പർദയും പ്രചരിപ്പിക്കാനല്ലാതെ മറ്റൊന്നും പറയാൻ കഴിയാത്തത് കൊണ്ടാണ് എതിരാളികൾ ഇത്തരം നെറികെട്ട കളികൾ നടത്തുന്നത്.

പാലായുടെ വികസനം സംബന്ധിച്ച് രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതിന് പകരം വർഗ്ഗീയ വിഷം വമിപ്പിക്കുന്ന ഇത്തരം പുഴുക്കുത്തുകളെ ജനം തിരിച്ചറിയുമെന്നും പാലായ്ക്ക് വേണ്ട ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ വേണ്ട കഴിവും പ്രാപ്തിയും ജനങ്ങൾക്കുണ്ടെന്നും ഷോൺ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *