General

നിയമസഭാ പ്രമേയം പിൻവലിക്കാൻ കേരള കോൺഗ്രസുകൾ ആവശ്യപ്പെടണം : അഡ്വ. ഷോൺ ജോർജ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഇടതു – വലതു മുന്നണികൾ സംയുക്തമായി പിന്തുണച്ച പ്രമേയം പിൻവലിക്കാൻ ഇരുമുന്നണിയിലെയും കേരള കോൺഗ്രസുകൾ ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു.

ഒരേസമയം മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതേ സമയം തന്നെ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കൈ ഉയർത്തുകയും ചെയ്ത ഇരുമുന്നണിയിലെയും കേരള കോൺഗ്രസ്സുകളുടെ നടപടി കാപട്യമാണ്.

ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം പിൻവലിക്കാൻ മുന്നണി നേതൃത്വങ്ങളോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസുകൾ ആർജ്ജവം കാണിക്കണമെന്നും ബിജെപി മൈനോറിറ്റി മെമ്പർഷിപ്പ് സംസ്ഥാന കോഡിനേറ്റർ ആയ ഷോൺ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *