ദീപിക പത്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ദീപിക പത്രത്തിന് സഭയുടെ മുഖപത്രം എന്ന് പറയാൻ അവകാശമില്ല. ചില വ്യക്തികൾക്ക് വേണ്ടി സഭയുടെ പേരിൽ വിടുപണി ചെയ്യുന്നവർ യഥാർത്ഥത്തിൽ സഭയെയാണ് ദ്രോഹിക്കുന്നത്. ഇത് സഭയുടെ നിലപാടല്ല, മറിച്ച് സ്വാർത്ഥരായ ചിലരുടെ തമാശയാണ്. ഇത്തരം പ്രവണതകളെ സഭ തന്നെ നിയന്ത്രിക്കണം. സഭയെ മറയാക്കി രാഷ്ട്രീയ കളി വേണ്ട എന്നും ഷോൺ ജോർജ് പറഞ്ഞു.
കെ.സി. വേണുഗോപാലും ജോസ് കെ. മാണിയും സഭയ്ക്ക് വേണ്ടി എന്ത് വിപ്ലവമാണ് ഇവിടെ നടത്തിയത്? അന്ന് ബിജെപിയും ഷോൺ ജോർജും മാത്രമായിരുന്നു സഭയുടെ കാര്യങ്ങളിൽ ഇടപെടാൻ ഉണ്ടായിരുന്നത്. ഇപ്പോൾ ഈ നേതാക്കൾക്ക് വേണ്ടി ദീപിക പത്രം വെറും വിടുപണി ചെയ്യുകയാണ് എന്നും ഷോൺ ജോർജ്.
സീറോമലബാർ സഭയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചിട്ടുണ്ടെന്നും, ആശങ്കകൾ സഭാനേതൃത്വം ശ്രദ്ധയോടെ കേട്ടതിനുശേഷം വിശദമായ പരാതി എഴുതി നൽകാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഷോൺ ജോർജ് പറഞ്ഞു.





