Erattupetta

നാടിന്റെ സാമ്പത്തിക പുരോഗതിക്ക് നടപടി സ്വീകരിക്കും

ഈരാറ്റുപേട്ട: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാർഷിക വ്യാപാര മേഖലയായ പൂഞ്ഞാർ നിയോജകമണ്ഡല ത്തിലെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് സമഗ്രമായ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എംജെ (സജി ജോസഫ്) പറഞ്ഞു.

യുഡിഎഫ് തിരഞ്ഞെടുപ്പുപ്രചരണാർത്ഥം ഈരാറ്റുപേട്ട വടക്കേക്കര മേഖലയിലെ കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം മൂലം ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നിരിക്കുകയാണ്.

കാർഷിക വിളകളുടെ വില തകർച്ചയും കച്ചവടമാന്ദ്യവുംമൂലം ജനങ്ങൾ ആകെ ദുരിതത്തിൽ ആക്കിയിരിക്കയാണ്. മീൻപിടിച്ചു നൽകുകയല്ല, മീൻ പിടിക്കാൻ ജനങ്ങളെ പഠിപ്പിക്കുക എന്നതാണ് യുഡിഎഫ് നയ മെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന കാര്യദർശി എസ്എം ഷെരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്എം മുഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ വിപി നാസർ മുഖ്യ പ്രഭാഷണം നടത്തി. മുൻ ചെയർമാൻ വിഎം സിറാജ്, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം പിഎച്ച് നൗഷാദ്, യുഡിഎഫ് മണ്ഡലം ചെയർമാൻ കെഇഎ ഖാദർ, മുഹമ്മദ് ബഷീർ, കെഎ മാഹിൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *