ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എം ജെ (സജി ജോസഫ്) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിച്ച് ഈരാറ്റുപേട്ട ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി.
സുഹൃത്തുക്കളോടൊപ്പം വ്യാപാരികളോടും സൗഹൃദം പങ്കുവെച്ച് വോട്ട് അഭ്യർത്ഥിച്ചു. നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. സന്ദർശനപരിപാടികൾക്ക് വിഎം മുഹമ്മദ് ഇല്യാസ്, മുനിസിപ്പൽ ചെയർമാൻ അഡ്വ വി പി നാസർ, യുഡിഎഫ് കൺവീനർ റാസി ചെറിയവല്ലം, പി എച്ച് നൗഷാദ്, കെ എ മുഹമ്മദ് ഹാഷിം, അനസ് നാസർ, കെ ഇ എ ഖാദർ, കെ എം മാഹിൻ, സിറാജ് കണ്ടത്തിൽ, വി പി മജീദ്, ഷിയാസ് മുഹമ്മദ്, പി എം സിറാജ്, എസ് എം മുഹമ്മദ് കബീർ, അഭിറാം ബാബു, നിസ്സാമുദ്ദീൻ, നൂറുൽ അബ്‌റാർ എന്നിവർ നേതൃത്വം നൽകി.





