പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പാറത്തോട് പഞ്ചായത്തിൽ ഇന്ന് നടന്നു.
രാവിലെ 8.30 പാറത്തോട് ഗ്രാമപഞ്ചായത്തിലെ ആനക്കല്ലിൽ നിന്ന് ആരംഭിച്ച പര്യടനം സിപിഐ (എം) കോട്ടയം ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്രീ. കെ രാജേഷ് ഉദ്ഘാടനം ചെയ്തു. വി ജെ കുര്യാക്കോസ്, കെ റ്റി പ്രമദ്, ഓ പി എ സലാം, സാജൻ കുന്നത്ത്, തോമസ് കട്ടക്കൽ, ജോസ് കൊച്ചുപുര, അസീസ്, ജോളി മടുക്കക്കുഴി, ബാബു ടി ജോൺ, സോഫി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ആനക്കല്ലിൽ നിന്ന് ആരംഭിച്ച പര്യടനം പാറത്തോട് പഞ്ചായത്തിലെ വിവിധ സ്വീകരണ പോയിന്റുകളിലൂടെ വാഹന പര്യടനം പാറത്തോട് ടൗണിൽ എത്തി സമാപിച്ചു.
പര്യടനത്തിന്റെ നാലാം ദിവസമായ നാളെ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വിവിധ സ്വീകരണ സ്ഥലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കും.
പ്രചരണത്തിന്റെ ഭാഗമായി വൈകുന്നേരം 5.30 ന് ഈരാറ്റുപേട്ടയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ എത്തി സംസാരിച്ചു.





