പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി. സി. ജോർജ് അമുഖ പ്രഭാഷണം നടത്തി. കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ് ജയസൂര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്, സുരേഷ് ഇട്ടിക്കുന്നേൽ, അഡ്വ. പി ജെ തോമസ്, ജില്ലാ ജനറൽ Read More…
പൂഞ്ഞാർ :ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ, കള്ള കേസുണ്ടാക്കി, അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ, മോചിപ്പിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ, മെഴുകുതിരികൾ കത്തിച്ചു പിടിച്ചുകൊണ്ട് പ്രതിഷേധ സമര ജ്വാല നടത്തി. കേരളത്തിൽ ക്രിസ്ത്യൻ സ്നേഹം കപടമായി പ്രകടിപ്പിച്ചുകൊണ്ട്, കീരിടവും കേക്കുമായി നടക്കുന്ന ബിജെപി, വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തെയും മറ്റ് ന്യൂന പക്ഷ വിഭാഗങ്ങളെയുംപീഡിപ്പിക്കുകയും, ജയിലിൽ ഇടുകയുമാണെന്ന്, പ്രതിഷേധ ജ്വാല ഉൽഘാടനം ചെയ്തു കൊണ്ടു മുല്ലപെരിയാർ സംരക്ഷണ സമിതി Read More…
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും അനുവദിച്ച 5 ലക്ഷം രൂപക്ക്, കോൺക്രീറ്റിംഗ് നടത്തി, പണി പൂർത്തീകരിച്ച, പൂഞ്ഞാർ ടൗൺ വാർഡിലുള്ള, വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡിന്റെ ഉൽഘാടനം, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി മുതിരേന്തിക്കൽ നിർവഹിച്ചു.