അടിവാരം: അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും വാർഷിക ധ്യാനവും 2024 നവംബർ 15 വെള്ളി മുതൽ 24 ഞായർ വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
2024 നവംബർ 21 (വ്യാഴം) വൈകിട്ട് 5.00 ന് തിരുനാൾ കൊടിയേറ്റ്, വി. കുർബാന, നൊവേനഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ (വികാർ, അടിവാരം), സെമിത്തേരി സന്ദർശനം.
2024 നവംബർ 22 (വെള്ളി) വൈകിട്ട് 5.00 ന് സമൂഹബലി, നൊവേന, സന്ദേശം (അടിവാരം ഇടവകക്കാരായ വൈദീകർ) വൈകിട്ട് 6.30 ന് ജപമാല പ്രദക്ഷിണം.
2024 നവംബർ 23 (ശനി) വൈകിട്ട് 4.45 ന് ആഘോഷമായ വി. കുർബാന, നൊവേന റവ. ഫാ. സ്കറിയ വേകത്താനം (വികാർ, കാവുംകണ്ടം പളളി) 6.15 ന് തിരുനാൾ പ്രദക്ഷിണം (കുരിശടിയിലേക്ക്). 7.00ന് തിരുനാൾ സന്ദേശം റവ. ഡോ. ജോർജ് വർഗീസ്, ഞാറക്കുന്നേൽ (ഡയക്ടർ, വിശ്വാസ പരിശീലന കേന്ദ്രം, പാലാ)
8.00 ന് പ്രദക്ഷിണം തിരികെ ദൈവാലയത്തിലേക്ക്.
2024 നവംബർ 24 (ഞായർ) രാവിലെ 10.00 ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. ജോർജ്ജ് പറേക്കുന്നേൽ (വികാർ, പയസ്മൗണ്ട്). തിരുനാൾ സന്ദേശം: റവ. ഫാ. ബെന്നറ്റ് നടുവിലേകിഴക്കേൽ MST. തിരുനാൾ പ്രദക്ഷിണം (കുരിശും തൊട്ടി ചുറ്റി) ,സ്നേഹവിരുന്ന്. വൈകിട്ട് 7.00 ന് ഗാനമേള (കൊച്ചിൻ കലാഭവൻ).