അടുക്കം : അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. വിശിഷ്ടാതിഥിയായി പഞ്ചായത്ത് അംഗം ശ്രീമതി വത്സമ്മ ഗോപിനാഥ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു.
സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് യാസർ സലിം നിത്യ ജീവിതത്തിൽ ലഹരിയെ അകറ്റിനിർത്തേണ്ട ആവശ്യകതയെപ്പറ്റി കുട്ടികളോട് സംവദിച്ചു.
കൃത്രിമത്വങ്ങളുടെ പിന്നാലെ പായാതെ ജീവിതം തന്നെയാവണം ലഹരി എന്ന വിഷയത്തിലൂന്നി സ്കൂൾ കൗൺസിലർ സെലീന ജോസ്പ്രകാശ് കുട്ടികൾക്ക് ക്ലാസ്സെടുത്തു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ഏറ്റുപറഞ്ഞ കുട്ടികൾ സ്കൂളിൽ നടത്തപ്പെട്ട സിഗനേച്ചർ ക്യാമ്പയിനിന്റെ ഭാഗമായി.