പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ അടിവാരത്തുനിന്നു കോട്ടത്താവളംവഴി കോലാഹലമേട്ടിലേക്ക് നാട്ടുകാർ നിർമിച്ച റോഡിന്റെ ഉദ്ഘാടനം ഇന്നു നടക്കും. അഞ്ചു കിലോമീറ്റർ വരുന്ന റോഡിനായി ജനകീയ പങ്കാളിത്തത്തോടെ 25 ല ക്ഷം രൂപയാണ് ചെലവഴിച്ചത്.
കോട്ടയം-ഇടുക്കി ജില്ലകളെ യോജിപ്പിക്കുന്ന ഈ റോ ഡ് പൂഞ്ഞാറിൽനിന്നു കോലാഹലമേട്ടിലേക്കുള്ള രാജപാതയായിരുന്നു. പാറകളിൽ കൊത്തിയിട്ടുള്ള നടകൾ ഇപ്പോൾ റോഡിൽ കാണാം. പൂഞ്ഞാർ നടുഭാഗം -പൂഞ്ഞാ ർ തെക്കേക്കര, കൂട്ടിക്കൽ വില്ലേജുകളുടെ സംഗമം സർവേ കല്ലും ഈ റോഡിലാണ്. മീനച്ചിൽ, പീരുമേട്, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ സംഗമസ്ഥാനമാണ് കോട്ടത്താവളം.
പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ, ഏലപ്പാറ പഞ്ചായത്തുകൾ ഇവിടെ സംഗമിക്കുന്നു. അതിമനോഹരമായ കോട്ടത്താവളം വെള്ളച്ചാട്ടവും ഈ വഴിക്കാണ്. മഞ്ഞുപാളികൾ തീർക്കുന്ന അതിവിസ്മയ വർണമനോഹരമായ കാഴ്ചകളും നൂറു കണക്കിനു മാമലനിരകളുടെ അതിവിദൂര കാഴ്ചകളും ഈ വഴിയെ കൂടുതൽ സുന്ദര മാക്കുന്നു. വയനാട്ടിലെ ചുരംപോലെ ആറു വളവുകളാണ് ഈ റോഡിലുള്ളത്.
പുതിയ റോഡ് പൂർത്തിയായതോടെ ഈരാറ്റുപേട്ട -തീക്കോയി-വാഗമൺ റോഡിനു സ മാന്തര പാതയുമായിരിക്കുകയാണ്. വാഗമൺ കുരിശുമല – മുരുകൻമല-തങ്ങൾ പാറ തീർഥാടന കേന്ദ്രങ്ങളുടെ സമീപത്തുകൂടി റോഡ് കടന്നുപോകുന്നു എന്നതാണ് റോഡിന്റെ മറ്റൊരു പ്രത്യേകത.
ഇന്നു വെകുന്നേരം 4.30ന് അടിവാരം സെന്റ് എൽപി സ്കൂളിൽ ചേരുന്ന സമ്മേളന ത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അ ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ പഞ്ചായത്ത് മെംബർമാ രായ ഷോൺ ജോർജ്, കുമാരി അനുപമ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോ യ്, ഐആർഎസ് ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിഷ് മോഹൻ, റോഡ് കമ്മിറ്റി കൺവീനർമാരായ ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, അലോഷ്യസ് ഏബ്രഹാം ഐ ക്കരപ്പറമ്പിൽ, ജിസോയി ഏർത്തേൽ, ജോണി ഫ്രാൻസിസ് തടത്തിൽ, ത്രിതല പ ഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.





