ചെങ്ങളം(പള്ളിക്കത്തോട്): ഭാര്യ മരിച്ച് ആറുമണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം(68) ശനിയാഴ്ച വൈകിട്ട് നാലിന് മരിച്ചു. ഭർത്താവ് എബ്രഹാം സെബാസ്റ്റിയൻ (അപ്രേച്ചൻ-74) ശനിയാഴ്ച രാത്രി 10-നും മരിച്ചു.
പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. മക്കൾ: മെറിൻ ജോബിൻ, അമല റാണി. മരുമക്കൾ: ജോബിൻ തോമസ് (പാറശ്ശേരിയിൽ, മാങ്കുളം), അനീഷ് അലക്‌സാണ്ടർ(കുളങ്ങരമുറിയിൽ, പൈക).
സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) 2.30-ന് ചെങ്ങളം സെയ്ന്റ് ആന്റണീസ് തീർഥാടന പള്ളി സെമിത്തേരിയിൽ.