പാലാ: സെന്റ് തോമസ് ഗ്രൗണ്ടിൽ നടക്കുന്ന 42-ാമത് പാലാ രൂപത ബൈബിൾ കൺവൻഷന്റെ പന്തൽ പണികൾ പൂർത്തിയായി. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്ന് തിരുവചനം ശ്രവിക്കുന്നതിനും ദൈവാരാധന യ്ക്കുമായി ഒരുലക്ഷം ചതുരശ്രഅടി വിസ്തീർണ്ണമുള്ള വിശാലമായ പന്ത ലിൽ മുപ്പതിനായിരം പേർക്ക് ഇരുന്ന് വചനം കേൾക്കാൻ സൗകര്യമുണ്ടായിരിക്കും.
ആധുനിക നിലവാരത്തിലുള്ള ശബ്ദവെളിച്ച ക്രമീകരണങ്ങൾ പന്തലിൽ ഒരുക്കിയിട്ടുണ്ട്. ദൈവവചനപ്രഘോഷണത്തിനയി ഒരുലക്ഷം വാട്ട്സിന്റെ സൗണ്ട് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൗണ്ടിന്റെ ഏതു ഭാഗത്തിരുന്നാലും ശുശ്രൂഷകൾ നേരിട്ടു കാണുന്നതിനുള്ള ആധുനിക ദൃശ്യ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ആത്മീയ ശുശ്രൂഷകൾക്കായി അയ്യായിരം ചതുരശ്രഅടി വിസ്തീർണ്ണമുള്ള സ്റ്റേജും പന്തലിൽ പൂർത്തിയായി.
രോഗികൾക്കായി മെഡിക്കൽ എയ്ഡ്, വീൽചെയർ, ആംബുലൻസ് സൗകര്യങ്ങൾ പന്തലിൽ ഏർപ്പെടുത്തിയിട്ടു ണ്ട് . ആത്മീയ പുസ്തകങ്ങളും മറ്റു ഭക്തവസ്തുക്കളും വാങ്ങുന്നതിനായി വിവിധ ഭക്തസംഘടനകളുടെ നേതൃ ത്വത്തിലുള്ള സ്റ്റാളുകൾ ഗ്രൗണ്ടിലും കുമ്പസാരത്തിനുള്ള ക്രമീകരണങ്ങൾ ഗ്രൗണ്ടിനോടു ചേർന്നുള്ള സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിലും ക്രമീകരിച്ചിരിക്കുന്നു.
വിശാലമായ പന്തലിന്റെ നിർമ്മാണത്തിന് മോൺ. സെബാസ്റ്റ്യൻ വേത്താന ത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ. കുര്യൻ തടത്തിൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോണിച്ചൻ കൊട്ടുകാപ്പള്ളി, ഡേവിസ് ഇരിഞ്ഞാലക്കുട തുടങ്ങിയവർ നേതൃത്വം നൽകി.