Blog

ഐ.എന്‍.റ്റി.യു.സി. മഹാറാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു

പാലാ: ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 3 ന് കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന മഹാറാലിയും തുടര്‍ന്ന് കുരിശുപള്ളി കവലയില്‍ നടക്കുന്ന പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് ടോംസ് ചേമ്പര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗം ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വമ്പിച്ച വരവേല്പ് നല്‍കുന്നതിനും തീരുമാനിച്ചു.

യോഗത്തില്‍ ബിജു പുന്നത്താനം, എന്‍. സുരേഷ്, സതീഷ് ചൊള്ളാനി, ആര്‍. സജീവ്, ജോയി സ്‌കറിയ, ആര്‍. പ്രേംജി, ഷോജി ഗോപി, സണ്ണി മുണ്ടനാട്ട്, ബിബിന്‍ രാജ്, ഷൈന്‍ പാറയില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ബന്നി മറ്റം, ഹരിദാസ് അടമത്ര, പി.എസ്. രാജപ്പന്‍, ഷാജി ആന്റണി, ടോണി തൈപ്പറമ്പില്‍, കെ.ജെ. ദേവസ്യ, അനുപമ വിശ്വനാഥ്, ആര്‍. ശ്രീകല, മനോജ് വള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *