ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനയുടെ ആമുഖ ഫലകത്തിലെ വാചകങ്ങൾ ഹെഡ്മിസ്ട്രസ് ലീന എം പി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുപറയുകയും ചെയ്തു.
നമ്മുടെ ഭരണഘടന നമ്മുടെ ശക്തി എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രമേയം. സോഷ്യൽ സയൻസ് വിഭാഗം അധ്യാപകരായ ടി എസ് അനസ് സി എച്ച് മാഹിൻ ശൈലജ ഒ എൻ , ജ്യോതി പി നായർ എന്നിവർ ഇന്ത്യൻ ഭരണഘടനയുടെ അജയ്യതയെക്കുറിച്ചും മഹത്വത്തെക്കുറിച്ചും പരിപാടിയിൽ സംസാരിച്ചു.
കൺവീനർ മുഹമ്മദ് ലൈസൽ,പി ജി ജയൻ ഫാത്തിമ റഹീം പി എൻ ജവാദ് എന്നിവർ സംസാരിച്ചു പരിപാടിയോടനുബന്ധിച്ച് ഭരണഘടന ക്വിസ് പരിപാടിയും സംഘടിപ്പിച്ചു.