Teekoy

സംരംഭകത്വ ബോധവൽകരണ ശില്പശാല

തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെയും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും സഹകരണത്തോടെ നവംബർ 07 വ്യാഴാഴ്ച 2.00 PM ന് ഒരു സംരംഭകത്വ ബോധവൽകരണ ശില്പശാല (സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിലുള്ള സംരംഭകർക്കും, ട്രേഡ് ഉൾപ്പടെ ) സംഘടിപ്പിക്കുന്നു.

വൈസ് പ്രസിഡൻ്റ് ശ്രീമതി മാജി തോമസി ൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ. സി .ജെയിംസ് ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പാലിറ്റി EDE ശ്രീ. അജയ് ജോസ് ക്ലാസ്സുകൾ നയിക്കുന്നതുമാണ് .

പ്രസ്തുത പരിപാടിയിൽ എങ്ങനെ ഒരു സംരഭം ആരംഭിക്കാം, പുതിയ സംരഭ സാധ്യതമേഖലകൾ അതിനാവിശ്യമായി വരുന്ന ലൈസൻസുകളും രെജിസ്ട്രേഷനുകളും, വ്യവസായ വകുപ്പും മറ്റ് സർക്കാർ വകുപ്പുകളും ഏജൻസികളും വഴി നടപ്പിലാക്കുന്നവിവിധ സബ്‌സിഡി സ്കീമുകൾ, സഹായ പദ്ധതികൾ( Msme insurance For Manufacturing, Service and Trade units) PMFME, OFOE,PMEGP etc…, വായ്പ പദ്ധതികൾ…. തുടങ്ങി ഒരു സംരംഭകൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാൻ സാധിക്കും.

നിലവിൽ ഉൽപാദന, സേവന, കച്ചവട മേഖലകളിൽ സംരംഭം നടത്തുന്നവരും,പുതുതായി സംരംഭത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒരു സംരംഭമാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ വരൂ…!! വ്യവസായ വകുപ്പ് കൂടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :9497400158 – നന്ദു വി നടരാജ് (എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ) 9744454855 – സജന ഉമ്മർ (വ്യവസായ വികസന ഓഫീസർ) സ്ഥലം : തീക്കോയി ഗ്രാമപഞ്ചായത്ത് ഹാൾ.

Leave a Reply

Your email address will not be published. Required fields are marked *