Thalappalam

ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിലേ വികസനമുരടിപ്പിനെതിരേയും പഞ്ചായത്തില്‍ ജല്‍ ജീവ് മിഷന്‍ പദ്ധതി അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി,.

വാർഷിക പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാത്തതു മൂലം പഞ്ചായത്ത് വികസനത്തിന്റെ കാര്യത്തിൽ വളരെയേറെ പിന്നോട്ട് പോയിരിക്കുന്നെന്നും, ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ച് യഥാസമയം വർക്കുകൾ പൂർത്തീകരിച്ചില്ലെങ്കിൽ കൂടുതല്‍ സമരപരിപാടികളിലേക്ക് പാര്‍ട്ടി നീങ്ങുമെന്ന് പ്രതിഷേധയുടെ ധർണയുടെ അദ്ധ്യക്ഷനും ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റിപ്രസിഡണ്ടും, വാര്‍ഡ് മെമ്പറുമായ ശ്രീ സുരേഷ് പികെ പറഞ്ഞു.

ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്രീ ബാബു ചാലില്‍ സ്വാഗതം പറഞ്ഞു..ബിജെപി ഭരണങ്ങാനം മണ്ഡലം ജനറല്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ശ്രീ.സതീഷ് തലപ്പലം ആമുഖപ്രഭാഷണം നടത്തി. ബിജെപി നേതാവും മുന്‍ MLA യും മുന്‍ ചീഫ്‌വിപ്പുമായ ശ്രീ.പി.സി ജോര്‍ജ്ജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് ശ്രീ.സരീഷ് പനമറ്റം,വാര്‍ഡ് മെമ്പര്‍ ശ്രീമതി ചിത്രാസജി,സെക്രട്ടറിമാരായ ശ്രീ.സജി ഡി ഗോവിന്ദവിലാസം, ശ്രീ. മോഹനന്‍ പടിപുരക്കല്‍,മണിവർണ്ണൻ,അഭിലാഷ്, ടോജോ തോമസ്സ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *