Kottayam

വന്യജീവി ആക്രമണങ്ങൾ : അടിയന്തര പരിഹാരം ഉണ്ടാക്കണം – കെ സി വൈ എൽ കോട്ടയം അതിരൂപത സമിതി

മലയോര മേഖലയിൽ വന്യജീവികളുടെ ആക്രമണത്തിൽ ആൾനാശം, കൃഷിനാശം, വളർത്തു മൃഗങ്ങളുടെ നാശം ഉണ്ടാകുന്നു എന്നത് ദീർഘനാളത്തെ പരാതിയാണ്. എന്നാൽ ഈ പരാതികളെ ഒറ്റപ്പെട്ട പരാതികളായി മാത്രം പരിഗണിച്ച് കാറ്റിൽ പറത്തുന്ന സർക്കാരിൻറെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് കെ സി വൈ എൽ കോട്ടയം അതിരൂപത സമിതി.

ഈ അടുത്ത നാളുകളിൽ മലയോര മേഖലകളിൽ ഉണ്ടായ സംഭവങ്ങൾ വേദനാജകരമാണ് എന്നും മലയോര മേഖലയിലെ ജനങ്ങൾക്ക് കോട്ടയം അതിരൂപതയുടെ യുവജന പ്രസ്ഥാനമായ ക്നാനായ കാത്തലിക് യൂത്ത് ലീഗും സമ്പൂർണ്ണ പിന്തുണ നൽകുന്നതായും കാലഹരണ പെട്ട നിയമങ്ങൾ പൊളിച്ചെഴുതി മനുഷ്യജീവന് പ്രാധാന്യം നൽകാൻ സർക്കാരുകൾ തയ്യാറാകണം എന്നും കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന
എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ചാപ്ലയിൻ ഫാ.ചാക്കോ വണ്ടൻകുഴിയിൽ, അതിരൂപത ഭാരവാഹികൾ ആയ അമൽ സണ്ണി, നിതിൻ ജോസ്,ജാക്സൺ സ്റ്റീഫൻ,അലൻ ജോസഫ് ജോൺ,ബെറ്റി തോമസ്, അലൻ ബിജു,ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി ലേഖ SJC എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *