Kadaplamattam

അഖിലകേരള ഇൻറർ സ്കൂൾ ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ

കടപ്ലാമറ്റം: സെൻറ് ആൻറണീസ് ഹൈ സ്കൂളിൽ അഖില കേരള ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ സ്പെൽ ബീ 3.0 ഒക്ടോബർ 19 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ മനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ മത്സരം ഉദ്ഘാടനം ചെയ്തു .ഹെഡ് മാസ്റ്റർ ശ്രീ ബന്നിച്ചൻ പി.ഐ. അദ്ധ്യക്ഷനായിരുന്നു.

അസി.മാനേജർ റവ.ഫാ.ജോൺ കൂറ്റാരപ്പള്ളിൽ ,പി.റ്റി.എ. പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം , സ്പെൽ മാസ്റ്റർ അന്നു മരിയ മൈക്കിൾ കുര്യാക്കോസ് ,എം പി റ്റി എ പ്രസിഡൻറ് ലീന സുനിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ എയ്‍സ്‍വിൻ അഗസ്റ്റ്യൻ ,അനു മരിയ , സ്റ്റാഫ് പ്രതിനിധി സോജൻ ജേക്കബ്, തുടങ്ങിയവർ പ്ര സംഗിച്ചു.

കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും എഴുപത് സ്കൂളുകളിൽ നിന്നായി നൂറ്റി നാല്പത് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ സെൻറ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കുറുപ്പുന്തറ ,സെൻ്റ് ത്രേസ്യാസ് യു പി സ്കൂൾ വിളക്കുമാടം ,എം ജി എം എൻ എസ് എസ് ഹയർ സെക്കൻ്ററി സ്കൂൾ ളാക്കാട്ടൂർ ഗ എന്നീ സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപിള്ളി ,എസ് ആർ വി എൻ എസ് എസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ചിറക്കടവ്,

സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഭരണങ്ങാനം അലോഷ്യസ് ഹൈസ്കൂൾ മണലുങ്കൽ , എസ് ആർ വി. എൻ എസ് എസ് വൊക്കേഷണൽ ഹയർസെക്കൻററി സ്കൂൾ ചിറക്കടവ് എന്നീ സ്കൂളുകളും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

കാരിക്കൽ ഫാമിലിയും, കുളിരാനി ഫാമിലിയുമാണ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ജയ്മോൾ റോബർട്ട് അവാർഡുകൾ വിതരണം ചെയ്തു.അദ്ധ്യാപകരായ യശ്വിൻ അഗസ്റ്റ്യൻ , അനു മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *