Uzhavoor

ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ്

ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ OLLHSS ലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ച് നടത്തപ്പെട്ടു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു.

ബി പി, ഷുഗർ,ഹീമോഗ്ലോബിൻ എന്നിവ പരിശോദിക്കുന്നതിനു അവസരം ഉണ്ടായിരുന്നു.അയൺ, കാൽസ്യം ഗുളികകളുടെ വിതരണം, എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം, പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപെട്ടു.

സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ ശ്രീമതി പ്രിയ സജോ, അംഗൻവാടി അധ്യാപിക മിനി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി മിനിമോൾ ഡി, ആരോഗ്യപ്രവർത്തകരായ സി സന്ധ്യ, ജിസ്‌മോൾ ജോബി, മോളി മാത്യു എന്നിവർ നേതൃത്വം നൽകി.40 ഓളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അംഗൻവാടിയുടെ മുൻപിൽ സ്നേഹരാമം പൂന്തോട്ടം സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *