ഈരാറ്റുപേട്ട : പ്രൈവറ്റ് ബസുകൾ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിർത്തി യഥേഷ്ടം ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. ട്രാഫിക് പോലീസ് പ്രൈവറ്റ് ബസുകൾക്കുനേരെ കണ്ണടക്കുകയും കെ എസ് ആർ ടി സി ബസുകൾ അവിടെ നിർത്തിയാൽ പെറ്റി അടിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് ആക്ഷേപം.
പ്രൈവറ്റ് ബസുകൾ അവിടെ നിർത്തി ആളെക്കയറ്റുന്നതുകണ്ട് ആളുകൾ കെ എസ് ആർ ടി സി ബസും അവിടെ നിർത്തും എന്നോർത്ത് ബസിനടുത്തേക്ക് ചെല്ലുന്നു . അവിടെ നിർത്താൻ അനുമതി ഇല്ലാത്തതിനാൽ കെ എസ് ആർ ടി സി ബസ് പ്രൈവറ്റ് സ്റ്റാൻഡിൽ കയറ്റിയാണ് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. അതിനാൽ തന്നെ സെൻട്രൽ ജംഗ്ഷനിൽ ബസ് നിർത്താതെ മുന്നോട്ടെടുക്കുമ്പോൾ സ്ത്രീകളടക്കം ബസിനു പുറകെ ഓടുകയും, ബസിന്റെ ഡോർ തുറക്കാൻ ശ്രെമിക്കുകയും ചെയ്യുന്നു.
ഇത് അപകട സാധ്യത ഉള്ള വിഷയമായതിനാൽ ട്രാഫിക് പോലീസ് ഈ വിഷയം ഗൗരവമായി എടുക്കണമെന്നും ഒരു നിയമം ഉണ്ടാക്കിയാൽ അത് എല്ലാവര്ക്കും ബാധകമാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും ആവശ്യം ഉയരുന്നു.