Erattupetta

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം

ഈരാറ്റുപേട്ട: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സെൻട്രൽ ഗവൺമെന്റിന്റെ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി പ്രദേശത്ത് നടന്നു.

ആശുപത്രിയുടെ ഉദ്ഘാടനം ശ്രീ ആന്റോ ആന്റണി എം പി നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബഹു സുഹറ അബ്ദുൽഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൗൺസിലർ റിയാസ് പ്ലാമൂട്ടിൽ സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ് പദ്ധതി വിശദീകരണം നൽകി.

തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്‌,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്നാ അമീൻ , അബ്ദുൽ ഖാദർ( ക്ഷേമകാര്യ ചെയർമാൻ), ഫാസില അബ്സാർ ( വികസന കാര്യ ചെയർമാൻ ), ഫസിൽ റഷീദ് ( പൊതുരാമത്ത് ചെയർമാൻ) , അനസ് പാറയിൽ, സഹല ഫിർദൗസ്, അബ്ദുൽ ലത്തീഫ്,സജീർ ഇസ്മായിൽ, ഷൈമ എന്നിവർ ആശംസകൾ അറിയിച്ചു. ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന ആമീൻ കൃതജ്ഞത അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *