Pala

ലിസി ബേബി മുളയിങ്കൽ വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ്

പാലാ: കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റായി ലിസി ബേബി മുളയിങ്കലിനെ തിരഞ്ഞെടുത്തു. വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കൺവൻഷനിൽ വച്ചാണ് തിരഞ്ഞെടുപ്പു നടന്നത്.

രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, വനിതാ കോൺഗ്രസ് (എം) സംസ്ഥാന വൈസ്.പ്രസിഡൻ്റ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലായിൽ നടന്ന കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി, ഉദ്ഘാടനം ചെയ്തു.

വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ ജോസഫ്,കേരള കോൺഗ്രസ്(എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു, കോട്ടയം ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, , ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റാണി ജോസഫ് , ബൈജു ജോൺ പുതിയിടത്തു ചാലിൽ , കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തുവാൽ , ബെന്നി തെരുവത്ത്, ജിജി തമ്പി, സണ്ണി എന്നിവർ പ്രസംഗിച്ചു.

മററു ഭാരവാഹികൾ :റെനി ബിജോയ്‌ ഈറ്റതോട്ട്,സുധ ഷാജി (വൈസ് പ്രസിഡണ്ടുമാർ) മായ പ്രദീപ്, സുജ പ്രകാശ്,റാണി ജോസ് (സെക്രട്ടറിമാർ) പ്രിൻസി ആന്റണി (ട്രഷറർ),പെണ്ണമ്മ ജോസഫ് ,നിർമല ജിമ്മി ,സെല്ലി ജോർജ് ,ലീന സണ്ണി ,ജിജി തമ്പി , ബെറ്റി ഷാജു ,ആനിയമ്മ ജോസ് ,ബിജി ജോജോ (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) റാണി ജോസ്, റൂബി ജോസ് (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *