Erattupetta

ഗുരു സ്മേരം   അധ്യാപക ദിനാചരണം

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫ്ൻ്റെ ആഭിമുഖ്യത്തിൽ ഗുരു സ്മേരം എന്ന പേരിൽ അധ്യാപകദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് എം പി ലീന പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഈ അധ്യയനവർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന റ്റി കെ ഷമീമ ,ഡോക്ടർ കെ എം മഞ്ജു എന്നീ അധ്യാപകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് സ്കൂൾ ലീഡർ, സാഫ് പ്രതിനിധി എന്നിവർ ആദരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രത്യേക ആശംസ കാർഡുകൾ അധ്യാപകർക്ക് നൽകി അവർ സ്നേഹാദരങ്ങൾ പങ്കുവച്ചു.

അധ്യാപകരായ മുഹമ്മദ് ലൈസൽ, സി എച്ച് മാഹിൻ , പി എസ് റമീസ് ,സ്റ്റാഫ് സെക്രട്ടറി കെ എം റസിയ കെഎം സുമി ,എഫ് മൈമൂന തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *