രാമപുരം: മാർ ആഗസ്തിനോസ് കോളേജിൽ അധ്യാപക ദിനം ആചരിച്ചു. കോളേജ് മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഫാ തോമസ് വെട്ടുകാട്ടിൽ .ഫാ. ജോർജ് പറമ്പിത്തടം,ഫാ അബ്രാഹം കക്കാനിയിൽ, ഫാ ജോവാനി കുറുവാച്ചിറ, ഫാ.ജോൺ മണാങ്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, കോളേജ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.