General

മെഡിക്കൽ ക്യാമ്പ് നടത്തി

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും, ഗവ:ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

രോഗികളെ പരിശോധിച്ചു ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി..പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യതു.

വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, മുഖ്യ പ്രഭാഷണം നടത്തി. ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം.പി, ഹൈസ്കൂൾ എച്ച് എം ഇൻ ചാർജ് റഫീഖ് പി എ ,ഡോ: പത്മനാഭൻ, സിനുജ പി സെബാസ്റ്റ്യൻ, ബബിത പി.ബി, രതീഷ് വി എസ്, ബാലകൃഷ്ണൻ എം.,അനിമോൻ, പി.ഡി. സന്തോഷ് പി ജി , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *