തിടനാട് : തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്നു. നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. തിടനാട് മഹാക്ഷേത്രത്തിലെ തിരുആറാട്ട് കടന്നു പോകുന്ന പ്രധാന വഴിയാണിത്.
എത്രയും വേഗം ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.