Thalappalam

തലപ്പലം സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി “സ്വാതന്ത്ര്യദിന മെഗാ ക്വിസ്” പ്രോഗ്രാം സംഘടിപ്പിച്ചു

തലപ്പലം: ഭാരതത്തിൻ്റെ 78 ാ മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെടുത്തി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി “സ്വാതന്ത്ര്യദിന മെഗാ ക്വിസ്” തലപ്പലം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ചു.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 240 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാതന്ത്ര്യ സമര ചരിത്രവും സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് നടത്തിയത്.

ബാങ്ക് പ്രസിഡൻ്റ് ശ്രീ ഷിബി ജോസഫ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ മുൻ പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേചാലിൽ, പ്രോഗ്രാം കൺവീനർ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബാങ്ക് വൈസ് പ്രസിഡൻറ് ശ്രീ. അനിൽകുമാർ മഞ്ഞപള്ളിൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി പി എന്നിവർ സംസാരിച്ചു. അരുവിത്തറ സെന്റ് ജോർജ് കോളേജിലെ രാഷ്ട്രമീമാംസ വിഭാഗം അധ്യാപകനായ ഡോ.തോമസ് പുളിക്കൽ ആയിരുന്നു ക്വിസ് മാസ്റ്റർ.

പങ്കാളിത്തം കൊണ്ട് വൻ വിജയമായ പ്രോഗ്രാമിൽ സീനിയർ വിഭാഗത്തിൽ രാമപുരം സെൻ്റ് അഗസ്റ്റിൻ എച്ച്എസ്എസിലെ ശ്രുതിനന്ദന എം എസ്, അലൻ ജോജോ എന്നിവരുടെ ടീമിന് ഒന്നാം സമ്മാനമായ 3001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.

അതേ സ്കൂളിലെ തന്നെ അനഘ രാജീവ്, അലോണ തോമസ് എന്നിവരുടെ ടീമിന് രണ്ടാം സമ്മാനമായ 2001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. ആനക്കല്ല് സെൻ്റ് ആൻറണീസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ആശിഷ് ബിനോയിക്ക് മൂന്നാം സമ്മാനമായ 1001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.

ജൂനിയർ വിഭാഗത്തിൽ കടനാട് സെൻ സെബാസ്റ്റ്യൻ സ്കൂളിലെ ജെയിംസ് ജോസഫ്, ജോയൽ ടോം ജോബി എന്നിവർ ഉൾപ്പെട്ട ടീമിന് ഒന്നാം സമ്മാനമായ 3001 രൂപയും സർട്ടിഫിക്കറ്റും, രാമപുരം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ അക്ഷര ശ്രീകുമാർ, ലിനറ്റ് സി ജോസഫ് എന്നിവർ അടങ്ങിയ ടീമിന് രണ്ടാം സമ്മാനമായ 2001 രൂപയും സർട്ടിഫിക്കറ്റും, ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂളിലെ മുഹമ്മദ് ഫർഹാൻ, ബിലാൽ നൗഷാദ് എന്നിവർ അടങ്ങിയ ടീമിന് മൂന്നാം സമ്മാനമായ 1001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.

ക്വിസ് പ്രോഗ്രാം വിജയകരമായി സംഘടിപ്പിക്കുന്നതിന് ബോർഡ് മെമ്പർമാരായ പയസ് കുര്യൻ, ബെന്നി തോമസ്, ഡിജു സെബാസ്റ്റ്യൻ, ദിവാകരൻ എം ആർ, പുരുഷോത്തമൻ കെ എസ്, റോജിൻ തോമസ്, ജയശ്രീ സി, ജോമി ബെന്നി, ശ്രീലേഖ ആർ, കൂടാതെ ബാങ്കിലെ ജീവനക്കാരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *