General

പാരിസിലെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലും

ചെമ്മലമറ്റം: പാരിസിലെ ഒളിമ്പ്ക്സിന്റെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ തുടങ്ങി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കടുത്ത ദീപശിഖ പ്രയാണം പിണ്ണാക്കനാട്ടു നിന്നും ചെമ്മലമറ്റത്തേക്ക് നടത്തി.

ചെമ്മലമറ്റം ടൗണിൽ നിന്നും ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ്, കട്ടിപ്പറമ്പിൽ എന്നിവർ ദിപശിഖ ഏറ്റ് വാങ്ങി. സ്കൂൾ മുറ്റത്ത് സ്ഥാപിച്ച പ്രത്യക പീഠത്തിൽ ദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമായി.

ഓരോ ദിവസവും ക്വിസ് മൽസരങ്ങൾ, വാർത്താ വായന, ഫോട്ടോ പ്രദർശനം തുടങ്ങി നിരവധി മൽസരങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, കായിക അധ്യാപിക ജെസ്സി എം ജോർജ്, ഷേർളി തോമസ് തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *