ഈരാറ്റുപേട്ട: നൂറുൽ ഇസ്ലാം അറബിക് കോളേജ് സ്വദേശി ദർസ് പ്രഖ്യാപനവും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ നടത്തി ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി കെ എ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഷീദ് വലിയവീട്ടിൽ ആധ്യക്ഷത വഹിച്ചു. പുത്തൻ പള്ളി ചീഫ് ഇമാം ബി എച്ച് അലി ബാഖവി മുഖ്യപ്രഭാഷണം നിർവഹിച്ചു. മദ്റസ മാനേജർ പി.എം അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ് മൗലവി എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന ഗുരു – ശിഷ്യ സംഗമം കാത്തിരപ്പള്ളി നൈനാർ മസ്ജിദ് ചീഫ് ഇമാം ശിഫാർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു. പു ഉസ്താദ് അലി ബാഖവി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ജുനൈദ് മൗലവി അൽ ഖാസിമി, ഉനൈസ് മൗലവി അൽഖാസിമി, അമീൻ മറ്റക്കാട്, മാഹിൻ മറ്റക്കാട്, ഷമീർ തേവരുപാറ, സഹിൽ, ഷിഹാബ് നെല്ലിക്കുഴി നൈനാർ മസ്ജിദ് ഇമാം മുഹമ്മദ് അഷ്റഫ് നദ് വി , അബ്ദുശഹീദ് നദ് വി, യാസിർ കാരക്കാട്, വി കെ ബഷീർ, കാസിം മൗലവി വയനാട്, റഫീഖ് അമ്പഴത്തിനാൽ തുടങ്ങിയവർ സംസാരിച്ചു. ജന: സെക്രട്ടറി വി എച്ച് നാസർ സ്വാഗതവും മുഹമ്മദ് ഷഫീഖ് മൗലവി നെല്ലിക്കഴി കൃതജ്ഞതയും രേഖപ്പെടുത്തി.
പടം നൂറുൽ ഇസ്ലാം അറബിക് കോളേജ് സ്വദേശി ദർസ് പ്രഖ്യാപനവും പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിൻ്റെയും ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി കെ എ മുഹമ്മദ് നദീർ മൗലവി നിർവഹിക്കുന്നു.