ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും ഇസാഫ് ബാങ്ക് ഈരാറ്റുപേട്ടയും സംയുക്തമായി ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് വൃക്ഷതൈ നടുകയും പ്രതിജ്ഞ ചൊല്ലികൊടുക്കകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന് നെല്ലുവേലില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അജിത്കുമാര്‍.ബി, മേഴ്സി മാത്യൂ, ഓമന ഗോപാലന്, അംഗങ്ങളായ ബിന്ദു സെബാസ്റ്റ്യന്‍, ഇസാഫ് ബാങ്ക് പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.