Erattupetta

വർണ്ണാഭമായി സോളിഡാരിറ്റി യൂത്ത് കഫെ

ഈരാറ്റുപേട്ട : സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിച്ച ‘യൂത്ത് കഫെ’ പങ്കാളിത്തം കൊണ്ടും ഹൃദ്യമായ സെക്ഷനുകൾ കൊണ്ടും വർണ്ണാഭമായി. യൂത്ത് ഫാമിലിയക്കായി അൽമനാർ ഓഡിറ്റോറിയത്തിൽ നടന്ന യൂത്ത് കഫേ സംസ്ഥാന പ്രസിഡൻ്റ് തൗഫീക് മമ്പാട് ഉൽഘാടനം നിർവഹിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച അസ്ഫ യാസർ , ഹനീന ഇജാസ് എന്നിവരെ അദ്ദേഹം ആദരിച്ചു. ‘പെയിൻ & പ്ലഷർ ‘ എന്ന വിഷയത്തിൽ അഡ്വ. മുബഷീർ അസ്ഹരി, ‘ദാമ്പത്യത്തിൻ്റെ മനോഹാരിത ‘ എന്ന വിഷയത്തിൽ ഡോ.ദിൽഷാദ് ബിൻ അഷറഫ് എന്നിവരുടെ സെക്ഷനുകൾ പങ്കാളികളുടെ ഹൃദയം കവർന്നു.

മുഹമ്മദ് അസ്ലം നയിച്ച നടത്തിയ ‘കിഡ്സ് കോർണർ” കുട്ടികൾക്ക് വളരെ ആകർഷകമായിരുന്നു. ഏരിയ പ്രസിഡണ്ട് നൂർസമീർ പി. എ അധ്യക്ഷത വഹിചു. വി.എം ബാത്തിഷ സ്വാഗതവും സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അർഷദ് പി. അഷറഫ് സമാപന പ്രസംഗവും നടത്തി. നൂറു കണക്കിന് യുവകുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ അവിനാഷ് മൂസ, സോഫി റസാഖ്, റിദ ഫാത്തിമ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *