General

മദ്യനയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല; ജനങ്ങളുടെ ജീവനും ആരോഗ്യവും പ്രധാനം : ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍

മദ്യനയത്തില്‍ ജനവിരുദ്ധമായവയുണ്ടെങ്കില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും മുന്‍ഗണന നല്‍കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍. സമിതിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

സര്‍ക്കാരില്‍ നിന്നും മുന്‍ യു.ഡി.എഫ്. സര്‍ക്കാരുകളുടെ മദ്യനയ സമീപനമാണ് സഭയും സമിതിയും പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയോട് കുറച്ചെങ്കിലും കൂറ് പുലര്‍ത്തുമെന്നാണ് വിശ്വാസം. പുറത്തുവരുന്ന പ്രതികരണങ്ങള്‍ ഊഹാപോഹങ്ങളായേ കാണുന്നുള്ളൂ.

മദ്യനയത്തില്‍ ജനവിരുദ്ധതയുണ്ടായ കാലഘട്ടങ്ങളിലൊക്കെ തന്നെ സര്‍ക്കാരുകളുടെ നിറം നോക്കാതെ സമിതി പ്രതികരിച്ചിട്ടുണ്ട്. അത് മനുഷ്യ നന്‍മയെ കരുതിയാണ്. നയപരമായ കാര്യങ്ങളില്‍ പുതിയ നയം വന്നതിനുശേഷം സമിതി പ്രതികരിക്കും.

കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, വി.ഡി. രാജു, അന്തോണിക്കുട്ടി ചെതലന്‍, ആന്റണി ജേക്കബ്, എ.ജെ. ഡിക്രൂസ്, ദീപ്തി മേരി, റോയി മുരിക്കോലില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം 2027 ഫെബ്രുവരി 19 ന് കൊച്ചിയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *