General

ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ബോധവല്‍ക്കരണം : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

‘ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന ബോധവല്‍ക്കരണ’-മാണ് എക്‌സൈസ് വകുപ്പിന്റേതെന്നും ആയതിനാല്‍ എക്‌സൈസ് വകുപ്പില്‍ നിന്നും ബോധവല്‍ക്കരണ പ്രക്രിയ എടുത്തുമാറ്റണമെന്നും ബോധവല്‍ക്കരണവും ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിനെ ഏല്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.

മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുകയും സ്വന്തമായി മദ്യശാലകള്‍ നടത്തുകയും ചെയ്യുന്ന എക്‌സൈസ് വകുപ്പും സര്‍ക്കാരും ഏറ്റവും വലിയ അബ്കാരിയാണ്. ഇവര്‍ ബോധവല്‍ക്കരണം നടത്തുന്നത് മയക്കുമരുന്നുകള്‍ക്കെതിരെ മാത്രമാണ്. മദ്യം നല്കിയിട്ട് അതിന്റെ സി.എസ്.ആര്‍. ഫണ്ട് ബോധവല്‍ക്കരണത്തിന് ഉപയോഗിക്കുന്ന ബെവ്‌കോയുടെ നടപടിയും ഏറ്റവും വലിയ വിരോധാഭാസമാണ്.

മദ്യനയ പ്രഖ്യാപനത്തിലെ കാലതാമസം അബ്കാരി-ഉദ്യോഗസ്ഥ-സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ‘ഡീലിന്’ വഴിയൊരുക്കും. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മദ്യനയ കാര്യത്തില്‍ ഇപ്പോഴും എല്‍.ഡി.എഫ്. സര്‍ക്കാരാണ് തുടരുന്നതെന്ന് കരുതേണ്ടി വരുമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ നയം ഇപ്പോഴും ഗുരുതര സംഭവവികാസങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള പറഞ്ഞു.

മദ്യനയ കാര്യത്തില്‍ മുന്നണി നേതൃത്വത്തില്‍ നിന്നാരെങ്കിലും അബ്കാരികള്‍ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *