അടുക്കം: മിഷൻ പരിപാലൻ 2026 ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പിൻ്റെ നേതൃത്വത്തിൽ തലനാട് ഡിവിഷനിലെ അടുക്കം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സന്ദർശനം നടത്തി.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരുകോടി 18 ലക്ഷം രൂപ അനുവദിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീകല ആർ,ആൻ മരിയ ജോർജ്,രാജേഷ് എം കെ,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്റ്റാൻലി മാണി, മണ്ഡലം പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബേബി തോമസ്, സിയാ ജോബിൻ, രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, അജിമോൾ മാത്യു , സുമിനാ ഷഫീക്ക്, പ്രിൻസിപ്പൽ ബിജു ജെ, ഹെഡ്മിസ്ട്രസ്സ് ഷറീന കെ പി, പിടിഎ പ്രസിഡണ്ട് സജു റ്റി എസ്, എന്നിവർ പങ്കെടുത്തു.





