weather

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത് ജി​ല്ല​ക​ളി​ൽ യെല്ലോ അലേർട്ട്

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് 10 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെല്ലോ അലേർട്ട് നപ്രഖ്യാപിച്ചു. തി​രു​വ​ന​ന്ത​പു​രം തി​രു​വ​ന​ന്ത​പു​രം, കൊല്ലം പത്തനംതിട്ട,ആലപ്പുഴ, കോട്ടയം ,എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​വും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും അടക്കം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *