Erattupetta

വോട്ടവകാശം കവർന്നെടുക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സമരമുഖത്ത് ഒന്നാമതുണ്ടാകും: ഹമീദ് വാണിയമ്പലം

ഈരാറ്റുപേട്ട: കുറുക്കുവഴികളിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. എസ്.ഐ.ആർ (SIR) പ്രക്രിയയിലൂടെ ഇന്ത്യൻ ജനതയുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സമരമുഖത്ത് മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഈരാറ്റുപേട്ട ബറക്കാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, ഫായിസ് നീർക്കുന്നം എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

കെ. കെ. എം. സാദിഖ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ ജാഫർ സ്വാഗതവും സെക്രട്ടറി അൻവർ ബാഷ നന്ദിയും പറഞ്ഞു സംഘടനാ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജനറൽ സെക്രട്ടറിമാർ അവതരിപ്പിച്ചു. വരവ്-ചെലവ് കണക്കുകൾ ജില്ലാ ട്രഷറർ പി. കെ. മുഹമ്മദ് ഷാഫി അവതരിപ്പിച്ചു.

2026–2029 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പിൽ കെ. കെ. എം. സാദിഖ് ജില്ലാ പ്രസിഡന്റായും പി. എം. നിസാം, അർച്ചന പ്രജിത് എന്നിവർ ജില്ലാ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. 22 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *