Pala

നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും ജില്ലാ കളക്ടർ

പാലാ: നാളെ തുറന്നു നൽകുന്ന പാലാ നെല്ലിയാനിയിൽ നിർമ്മിച്ച സിവിൽ സ്റ്റേഷൻ അനക്സ് മന്ദി രത്തിൽ അടുത്ത ഘട്ടത്തിൽ ഓഫീസുകളിൽ എത്തുന്നവർക്കായി ഇരിപ്പിട സൗകര്യം, പൊതു ശൗചാലയം, ജീവനക്കാർക്കും ഓഫീസിലെത്തുന്നവർക്കും സർക്കാർ വാഹനങ്ങൾക്കുമായി വാഹന പാർക്കിoഗ് ഷെഡ് എന്നിവയും താമസംവിനാ സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രദേശവാസികളുടെ നിവേദനത്തിനുള്ള മറുപടിയിൽ അറിയിച്ചു.

സിവിൽ സ്റ്റേഷൻ മന്ദിരത്തിലെത്തിയ ജില്ലാ കളക്ടർ മുമ്പാകെ പൊതുപ്രവർത്തകരായ ജയ്സൺ മാന്തോട്ടം, ആനന്ദ് ചെറുവളളി എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. രണ്ടും മൂന്നും നിലകൾക്കായി സർക്കാരിലേയ്ക്ക് ശുപാർശ നൽകുമെന്നും കളക്ടർ അറിയിച്ചു. ജില്ലാകളക്ടറുടെ കർശന നിലപാടിലാണ് ഇപ്പോഴെങ്കിലും ഓഫീസ് മാറ്റത്തിന് നടപടിയായെതെന്നും നാട്ടുകാരുടെ നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.

നാളെ നാടിന് സമർപ്പിക്കുന്ന നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിൽ പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് വിഭാഗവും, താലൂക്ക് വ്യവസായ കേന്ദ്ര ഓഫീസുമാണ് ആദ്യഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങുക.

എക്സൈസ് വിഭാഗത്തിന് സ്ഥലം നിർദ്ദേശിച്ചിരുന്നുവെങ്കിലും കൂടുതൽ സ്ഥലം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നതിനാൽ ആ വിഭാഗം ഉടൻ ഇവിടേയ്ക്ക് വരില്ല. റവന്യൂ വിഭാഗത്തിൽ ഇലക്ഷൻ വിഭാഗത്തിനും ഇവിടെ സ്ഥലം നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *