Erattupetta

നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം; ഈരാറ്റുപേട്ടയിൽ സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഈരാറ്റുപേട്ട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ സി.പി.ഐ.എം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പിണറായി വിജയൻ, ബൃന്ദ കാരാട്ട്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ്, അഭിജിത്ത് ദീപ്കെ, ദ്ര്യുവ് റാഡി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി ടി.എസ്. സിജു, സി.ഐ.ടി.യു വർക്കിങ് കമ്മിറ്റി അംഗം പ്രഭാവതി, സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. അക്ഷയ് ഹരി, ആശ റിജു, രമേഷ് ബി. വെട്ടിമറ്റം, മിഥുൻ ബാബു, വി.കെ. മോഹനൻ, പി.എ. ഷമീർ, സജീവ് ഹമീദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *